Breaking News

സഭാ തർക്കം തീർക്കാൻ നിയമനിർമാണം; ബില്ലിനെതിരെ ഉപവാസസമരം നടത്തുമെന്ന് ഓർത്തഡോക്സ് സഭ

കോട്ടയം: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്ക പരിഹാരത്തിനുള്ള സർക്കാർ ബില്ലിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭ. ഈ നീക്കത്തെ സഭ ശക്തമായി എതിർക്കുമെന്നും പ്രതിഷേധം നടത്തുമെന്നും സഭാ നേതൃത്വം അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് മെത്രാപ്പൊലീത്തമാരും വൈദികരും ഉപവാസ പ്രാർത്ഥന നടത്തും. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും.

ബിൽ നടപ്പാക്കിയാൽ പ്രശ്നം കൂടുതൽ വഷളാകുമെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു. സുപ്രീം കോടതി വിധിയിൽ സർക്കാർ ഇടപെടുന്നത് അംഗീകരിക്കില്ല. സർക്കാർ പ്രതിരോധത്തിലായിരിക്കെ സഭാ വിഷയം ഉയർത്തി ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും നേതൃത്വം പറഞ്ഞു.

വലിയ ആശ്ചര്യത്തോടെയാണ് സഭ സർക്കാരിൻ്റെ നിലപാടിനെ നോക്കിക്കാണുന്നത്. നിയമനിർമ്മാണ നീക്കം വേദനാജനകമാണ്. തീരുമാനം പുനഃപരിശോധിക്കാൻ സർക്കാരും മുന്നണിയും തയ്യാറാകുമെന്നാണ് പ്രതീക്ഷ. സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ നടത്തിയ നിയമനിർമ്മാണങ്ങൾ കോടതി തന്നെ റദ്ദാക്കിയിട്ടുണ്ട്. സഭയുടെ പ്രതിഷേധം സർക്കാർ ഗൗരവമായി കാണണം. ബില്ലുമായി മുന്നോട്ട് പോവുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സഭ അറിയിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …