Breaking News

നടി ആക്രമണ കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹർജി നാളെ…

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ പ്രതിയും നടനുമായ ദീലിപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹർജി ഈ മാസം 10 ന് കോടതി പരിഗണിക്കും.

പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more

കൊച്ചിയിലെ വിചാരണ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനീക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസില്‍ കുറ്റസമ്മതത്തിന് തയ്യാറായി മാപ്പു സാക്ഷിയാകാന്‍ സന്നദ്ധത അറിയിച്ച്‌ കേസിലെ 10ാം പ്രതി വിഷ്ണു സമര്‍പ്പിച്ച ഹർജിയും അന്നേ ദിവസം കോടതി പരിഗണിക്കും.

അതേ സമയം കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുന്നത് കോടതി ഈ മാസം 16 ലേക്ക് മാറ്റി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …