Breaking News

ആന്ധ്രാപ്രദേശിന് ഇനി തലസ്ഥാനം അമരാവതി മാത്രം; മൂന്ന് തലസ്ഥാനം പ്രഖ്യാപിച്ച ബില്‍ പിന്‍വലിച്ചു…

ആന്ധ്ര പ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം. മൂന്ന് തലസ്ഥാനങ്ങള്‍ നിശ്ചയിച്ചുള്ള ബില്‍ റദ്ദാക്കി. ഇനി അമരാവതിയാകും ആന്ധ്രയുടെ തലസ്ഥാനം. ചന്ദ്രബാബു നായിഡുവിന്റെ കാലത്താണ് അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ജഗന്മോഹന്റെഡിയുടെ മന്ത്രിസഭയില്‍ ആണ് അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങളെ പ്രഖ്യാപിച്ചത്.

നിയമനിര്‍മ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്‍വ്വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കര്‍ണൂലുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ആന്ധ്രാപ്രദേശ് വികേന്ദ്രീകൃത- സംയുക്ത വികസന മേഖലാ ബില്‍, ആന്ധ്രാപ്രദേശ് തലസ്ഥാന വികസന അതോറിറ്റി (പിന്‍വലിക്കല്‍) ബില്‍ 2020 എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.

സഭയില്‍ പാസാക്കിയ ഈ ബില്ലാണ് നിലവില്‍ റദ്ദാക്കിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അമരാവതിയില്‍ തലസ്ഥാന നഗരമെന്ന നിലയില്‍ വികസനത്തിനായി ശിലാസ്ഥാപനം വരെ നടത്തിയിരുന്നു. ബിജെപി അടക്കം പ്രതിപക്ഷം മൂന്ന് തലസ്ഥാനമെന്ന തീരുമാനത്തെ എതിര്‍ത്തിരുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …