Breaking News

കൂലിപ്പണിയിൽ നിന്ന് അധ്യാപനത്തിലേക്ക്; ജീവിതത്തോട് പടവെട്ടി നേടിയ വിജയം….

പഠനം നിർത്തണം. കല്യാണം കഴിക്കണം. ഈ ഉപദേശങ്ങളൊന്നും സെൽവമാരി ചെവിക്കൊണ്ടില്ല. അവധിദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്തും രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചും അവൾ പോരാടി.

ആ നിശ്ചയദാർഢ്യം ഇന്ന് ഈ ഇരുപത്തിയെട്ടുകാരിയെ വഞ്ചിവയൽ ഹൈസ്കൂൾ അധ്യാപികയാക്കി.

പതറിയിട്ടും പിൻമാറിയില്ല കഠിനമായി പ്രയത്നിച്ച് ഭാഷയുടെ പ്രശ്നങ്ങൾ പരിഹരിച്ചു.

ഡിഗ്രി നല്ല രീതിയിൽ പാസായി. യൂണിവേഴ്സിറ്റി കോളേജിൽനിന്ന് എം.എസ്സി.യും നേടി. കൂടാതെ കുമളിയിലെ എം.ജി. യൂണിവേഴ്സിറ്റി സെന്ററിൽനിന്ന് ബി.എഡ് ഉം തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽനിന്ന് എം.എഡ്. ഉം നേടി.

ഒന്നാം റാങ്കോടെ എം.ഫിൽ. എന്നിവ നേടി. നിലവിൽ ഇവിടെ പിഎച്ച്.ഡി. വിദ്യാർഥിനി കൂടിയാണ് സെൽവമാരി. കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റും ഈ

ഇരുപത്തിയെട്ടുകാരി നേടിയിട്ടുണ്ട്.  വനിതാ സിവിൽ പോലീസ് റാങ്ക് ലിസ്റ്റിൽ ആണ് പേര് ആദ്യം വന്നതെങ്കിലും ജോലിയിൽ പ്രവേശിച്ചില്ല.

അദ്ധ്യാപികയായി നിയമന ഉത്തരവ് 2020ൽ ലഭിച്ചെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് സെൽവമാരിക്ക് ജോലിയിൽ പ്രവേശിക്കാനായത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …