Breaking News

സംസ്ഥാനത്ത് ഇന്ന് സിക്ക സ്ഥിരീകരിച്ചത് അഞ്ചുപേര്‍ക്ക്, ഇതുവരെ രോഗം ബാധിച്ചത് 56 പേര്‍ക്ക്…

സംസ്ഥാനത്ത് അഞ്ചുപേര്‍ക്കുകൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി (26),

പൂജപ്പുര സ്വദേശി (12), കിള്ളിപ്പാലം സ്വദേശിനി (37) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ്

വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 56 ആയി. നിലവില്‍ രോഗികളായുള്ളത് എട്ടുപേര്‍ മാത്രമാണ്.

എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. .

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …