Breaking News

യുട്യൂബ് നോക്കി ബിഫാം വിദ്യാര്‍ഥികളുടെ ലിംഗമാറ്റ ശസ്ത്രക്രിയ; രക്തം വാര്‍ന്നു യുവാവിന് ദാരുണാന്ത്യം…

യുട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ യുവാവ് രക്തം വാര്‍ന്നു മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥ്(28) ആണ് മരിച്ചത്. യുവാവിന് ശസ്ത്രക്രിയ നടത്തിയ നെല്ലൂര്‍ സ്വകാര്യ കോളജിലെ ബിഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

നെല്ലൂരിലെ ലോഡ്ജില്‍ ജീവനക്കാരനാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടയിലാണ് മരിച്ചതെന്ന് അറിഞ്ഞത്. ഫാര്‍മസി വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് ലോഡ്ജ് മുറിയില്‍ യുവാവ് ശസ്ത്രക്രിയ നടത്തിയത്.

ദിവസവേതനത്തില്‍ ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന ശ്രീനാഥ് സമൂഹമാധ്യമത്തിലൂടെയാണ് വിദ്യാര്‍ഥികളെ പരിചയപ്പെടുന്നത്. മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനിരുന്ന ശ്രീനാഥിനെ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ നടത്തിതരാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ പിന്തിരിപ്പിക്കുകയായിരുന്നെന്നാണ് വിവരം.

ശസ്ത്രക്രിയ ചെയ്ത മുറി വൃത്തിഹീനമായിരുന്നെന്നും പൊലീസ് അറിയിച്ചു. ശസ്ത്രക്രിയയെ കുറിച്ച് വിദഗ്ധമായി അറിയാവുന്ന ആരും കൂടെയില്ലായിരുന്നു. യുട്യൂബ് മാത്രം ആശ്രയിച്ചാണ് ഇത് നടത്തിയതെന്നും പൊലീസ് അറിയിച്ചു.

2019 ല്‍ ബന്ധുവിന്റെ മകളെ വിവാഹം ചെയ്ത ശ്രീനാഥ് രണ്ട് വര്‍ഷത്തിനുള്ളില്‍ വിവാഹബന്ധം പിരിഞ്ഞിരുന്നു. തുടര്‍ന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുതിര്‍ന്നത്. അമിത രക്തസ്രാവവും അമിത മരുന്നുപയോഗവുമാണ് യുവാവിന്റെ മരണകാരണമെന്ന് പൊലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …