Breaking News

കോവിഡിൽ ഞെട്ടി കേരളം; സംസ്ഥാനത്ത് 22,129 പേർക്ക് കോവിഡ്; 20,914 പേർക്ക് സമ്ബർക്കത്തിലൂടെ രോ​ഗം….

സംസ്ഥാനത്ത് ഇന്ന് 22,129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീൻ സാമ്ബിൾ, സെന്റിനൽ സാമ്ബിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി.

എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 124 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 13,415 പേർ രോഗമുക്തി നേടി.

മലപ്പുറം- 4037
തൃശൂർ- 2623
കോഴിക്കോട്- 2397
എറണാകുളം- 2352
പാലക്കാട്- 2115
കൊല്ലം- 1914
കോട്ടയം- 1136

തിരുവനന്തപുരം- 1100
കണ്ണൂർ- 1072
ആലപ്പുഴ- 1064
കാസർഗോഡ്- 813
വയനാട്- 583
പത്തനംതിട്ട- 523
ഇടുക്കി- 400

20,914 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം- 3925
തൃശൂർ- 2606
കോഴിക്കോട്- 2354
എറണാകുളം- 2301
പാലക്കാട് -1461
കൊല്ലം- 1910
കോട്ടയം- 1063

തിരുവനന്തപുരം- 1017
കണ്ണൂർ- 973
ആലപ്പുഴ- 1047
കാസർഗോഡ്- 801
വയനാട്- 570
പത്തനംതിട്ട- 500
ഇടുക്കി- 386

116 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ- 26, മലപ്പുറം- 11, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർഗോഡ്- 10 വീതം, വയനാട്- 9, കോട്ടയം, കോഴിക്കോട്- 8 വീതം, കൊല്ലം, ഇടുക്കി- 4 വീതം, ആലപ്പുഴ- 3, തിരുവനന്തപുരംന 2, എറണാകുളം- 1.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …