Breaking News

മാധ്യമങ്ങൾ സ്വയം വിമർശനം നടത്തണം: മുഖ്യമന്ത്രി

കുട്ടിയെ തിരിച്ചു കിട്ടിയതിൽ മാധ്യമങ്ങൾ നല്ല പങ്കു വഹിച്ചു: മുഖ്യമന്ത്രി . കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിവരങ്ങൾ കൃത്യസമയം അറിയിക്കുന്നതിലും ജനങ്ങളെ ജാഗരൂഗരാക്കുന്നതിലും മാധ്യമങ്ങൾ നല്ല പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾക്ക് എന്തൊക്കെ കരുതൽ വേണമെന്ന് സ്വയം വിമർശനം ഉണ്ടാകേണ്ടതുണ്ട്. അന്വേഷണ പുരോഗതി ജനങ്ങളിലേക്ക് എത്തിക്കുന്നത് നല്ലതാണ്.

എന്നാൽ അത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. വല്ലാതെ ദുഃഖം അനുഭവിക്കുന്നവർക്ക് മുന്നിലേക്ക് ഔചിത്യം ഇല്ലാത്ത ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ പോകരുതെന്നും മുഖ്യമന്ത്രി കൂട്ടത്തിൽ പറഞ്ഞു. എല്ലാവരും കൂട്ടായി നടത്തിയ ശ്രമത്തിനൊടുവിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. കേരളത്തിന്റെ സാമൂഹിക ഐക്യം പ്രകടമായ സംഭമാണിത്.

സംഭവത്തിൽ പോലീസിന് വീഴ്ചപറ്റി എന്നത് എല്ലാം പ്രത്യേക കണ്ണിലൂടെ നോക്കിക്കാണുന്ന അവരുടെ അഭിപ്രായമാണ്. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോർന്നു പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങൾ നൽകിയ കുട്ടിയുടെ സഹോദരനെ പ്രത്യേകിച്ചും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …