Breaking News

കാർ സഞ്ചരിച്ചത് 140 കി.മീ. വേഗത്തിൽ; ഗുരുതരാവസ്ഥയിൽ കഴിയുന്ന നടി യാഷികക്കെതിരെ പൊലീസ് കേസെടുത്തു…

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തമിഴ് നടി യാഷിക ആനന്ദിനെതിരേ കേസെടുത്ത് പൊലീസ്. അമിതവേഗം മൂലമാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തത്. യാഷികയുടെ ഡ്രൈവിങ് ലൈസന്‍സും പൊലീസ് പിടിച്ചെടുത്തു. അപകടം നടക്കുമ്പോൾ കാർ 140 കി. മീ. വേഗത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കാർ ഓടിച്ചിരുന്നത് യാഷികയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡിലെ മീഡിയനില്‍ ഇടിക്കുകയായിരുന്നു.

യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഹൈദരാബാദ് സ്വദേശി ഭവാനി മരിച്ചു. ഭവാനി സീല്‍റ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഇടിയുടെ ആഘാതത്തില്‍ കാറില്‍നിന്ന് തെറിച്ച് വീണ ഭവാനി തല കോണ്‍ഗ്രീറ്റ് പാളിയില്‍ തട്ടിയാണ് മരിച്ചത്.

യാഷികയടക്കം അപകടത്തില്‍ പരിക്കേറ്റ മറ്റു രണ്ടു പേരെയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. യാഷികയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.

നടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഒരു ശസ്ത്രക്രിയ വിജയകരമായി നടത്തി. അസ്ഥികൾ ഒന്നിലധികം ഒടിഞ്ഞതിനുള്ള ശസ്ത്രക്രിയ വരും ദിവസങ്ങളിൽ നടത്തും.

കാവലായി വേണ്ടാം എന്ന സിനിമയിലൂടെയാണ് യാഷിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കാർത്തിക്ക് നരേനിന്റെ ത്രില്ലർ സിനിമ ധ്രുവങ്ങൾ പതിനാറിലൂടെയാണ് യാഷിക ശ്രദ്ധിക്കപ്പെട്ടത്.

ഇരുട്ടു അറയിൽ മുരട്ടു കുത്ത്, സോംബി എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കമൽ ഹാസൻ അവതാരകനായി എത്തിയ ജനപ്രിയ റിയാലിറ്റി ഷോയായ ബിബ് ബോസ് രണ്ടാം സീസണിൽ യാഷികയും പങ്കെടുത്തിരുന്നു.

അഞ്ചാം സ്ഥാനമാണ് യാഷിക സ്വന്തമാക്കിയത്. സിനിമിയിൽ എസ് ജെ സൂര്യയുടെ നായികയായി വേഷമിട്ട കടമയൈ സെയ് എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …