Breaking News

കീം 2021: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു…

മാറ്റിവച്ച എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 5 നാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 24ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്.

ഐഐടി, ജെഇഇ പരീക്ഷ തീയതികളുമായി ചേര്‍ന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്. ജൂലൈ 11ന് നടത്താനിരുന്ന പരീക്ഷ കൊവിഡ് വ്യാപനം കാരണം 24ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ജെഇഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍

ജൂലൈ 20മുതല്‍ 25വരെയും നാലാം സെഷന്‍ 27 മുതല്‍ ആഗസ്ത് രണ്ടുവരെയുമാണ് നടത്തുക. ഒന്നര ലക്ഷത്തോളം പേരാണ് കീം പ്രവേശ പരീക്ഷയ്ക്ക് വേണ്ടി ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …