Breaking News

‘ഇംഗ്ലണ്ട്​ ഇറ്റലിയോട്​ ഷൂട്ടൗട്ടില്‍ തോല്‍ക്കും’; യൂറോ ഫലം എട്ട്​ വര്‍ഷം മുമ്ബ്​ പ്രവചിച്ച ട്വീറ്റ് വൈറല്‍​…

ചില പ്രവചനങ്ങള്‍ നമ്മെ ഞെട്ടിക്കാറുണ്ട്​. പോള്‍ നീരാളിയെ പോലെ ചില ജീവികളും ചില മനുഷ്യന്‍മാരും ഫുട്​ബാള്‍ മത്സരഫലങ്ങള്‍ പ്രവചിച്ച്‌​ നമ്മെ അത്ഭുതപ്പെടുത്തിയവരാണ്​.

എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക്​ മുമ്ബ്​ യൂറോ കപ്പ്​ 2020ല്‍ ഇംഗ്ലണ്ട്​ ഇറ്റലിയോട്​ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കുമെന്ന്​ പ്രവചിച്ച ഒരു ട്വീറ്റാണ്​ ഇപ്പോള്‍ ട്വിറ്ററില്‍ വൈറല്‍. @lawseyitfc എന്ന

ട്വിറ്റര്‍ ഹാന്‍ഡ്​ലില്‍ 2013 ലാണ്​ ട്വീറ്റ്​ പ്രത്യക്ഷപ്പെട്ടത്​. കാമറൂണ്‍ എന്നയാള്‍ ബ്ലാക്ക്​ബെറി ഫോണ്‍ ഉപയോഗിച്ചാണ്​ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​.

‘യൂറോ 2020 ഫൈനലില്‍ ഇറ്റലിക്കെതിരെ ഇംഗ്ലണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റു, പിന്നീട് ഒന്നും മാറിയിട്ടില്ല’-2013 ഫെബ്രുവരി 22ന്​ കാമറൂണ്‍ കുറിച്ചു. മൈക്രോബ്ലോഗിങ്​ സൈറ്റില്‍ എഡിറ്റ്​

ഓപ്​ഷന്‍ ഇല്ലാത്തിനാല്‍ തന്നെ ട്വീറ്റ്​ കണ്ട്​ അത്ഭുതം കൂറുകയാണ്​ ട്വിറ്ററാറ്റികള്‍. അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച്‌​ സമനില പാലിച്ചതോടെയാണ്​ ഇറ്റലി-ഇംഗ്ലണ്ട്​

ഫൈനല്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്​ നീണ്ടത്​. ​ഷൂട്ട്​ ഒൗട്ടില്‍ ഇംഗ്ലണ്ടിന്‍റെ കൗമാര താരങ്ങളായ

മാര്‍കസ്​ റാഷ്​ഫോഡിന്‍റെയും ജേഡന്‍ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകള്‍ പിഴച്ചതോടെയാണ്​ ഇറ്റലി യൂറോയില്‍ രണ്ടാം മുത്തമിട്ടത്​. ഇറ്റലിയുടെ ബെലോട്ടിയുടേയും ജോര്‍ജീഞ്ഞോയുടേയും കിക്കുകള്‍ ഇംഗ്ലീഷ്​ ഗോള്‍കീപ്പര്‍ ജോര്‍ദന്‍ പിക്​ഫോര്‍ഡ്​ തടുത്തിട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …