Breaking News

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട നിയമനടപടികൾ ഒരു മാസത്തിന് ശേഷം സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എത്രപേർ ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. ഹോട്ടൽ റെസ്റ്റോറന്‍റ് അസോസിയേഷൻ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് ഹെൽത്ത് കാർഡ് എല്ലാവർക്കും ലഭ്യമാക്കാൻ ഒരു മാസത്തെ സമയം കൂടി നീട്ടി നൽകിയത്.

ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി രണ്ട് തവണ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്. ഇനി സാവകാശമുണ്ടായിരിക്കില്ലെന്നും മന്ത്രി അറിയിച്ചു. അതിനാൽ ഈ കാലയളവിനുള്ളിൽ തന്നെ എല്ലാവരും നിയമപരമായി ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …