Breaking News

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമായി തുടരുന്നു; ഇന്ന് 6356 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 20 മരണം ; 5817 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ശൈലജാ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.

അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 3796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6380 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം 871
കോഴിക്കോട് 741
കൊല്ലം 690
പത്തനംതിട്ട 597
കോട്ടയം 558
തിരുവനന്തപുരം 489
തൃശൂര്‍ 479

ആലപ്പുഴ 395
മലപ്പുറം 383
കണ്ണൂര്‍ 297
പാലക്കാട് 275
ഇടുക്കി 268
വയനാട് 190
കാസര്‍ഗോഡ് 93

5817 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 853
കോഴിക്കോട് 700
കൊല്ലം 685
പത്തനംതിട്ട 542
കോട്ടയം 553
തിരുവനന്തപുരം 384
തൃശൂര്‍ 466

ആലപ്പുഴ 391
മലപ്പുറം 370
കണ്ണൂര്‍ 225
പാലക്കാട് 134
ഇടുക്കി 253
വയനാട് 177
കാസര്‍ഗോഡ് 84

42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, വയനാട് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, പാലക്കാട് 3, തിരുവനന്തപുരം, മലപ്പുറം 2 വീതം, എറണാകുളം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …