Breaking News

പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിക്ക് കടുത്ത വിലക്ക്; രണ്ട് സീസണില്‍ ചാമ്ബ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കില്ല..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌മ്ബോള്‍ ക്ലബ് ആയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ടൂര്‍ണമെന്റുകളില്‍ നിന്നും കടുത്ത വിലക്ക്. ചാമ്ബ്യന്‍സ് ലീഗില്‍ ഇതോടെ ക്ലബ്ബിന് രണ്ടുവര്‍ഷത്തേക്ക് കളിക്കാന്‍ സാധിക്കില്ല.

സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിറ്റിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. വിലക്കിനോടൊപ്പം തന്നെ 2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ) പിഴ ശിക്ഷയും ക്ലബ്ബിന് വിധിച്ചിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

എന്നാല്‍ ഇപ്പോള്‍ നടന്നുവരുന്ന ചാമ്ബ്യന്‍സ് ലീഗില്‍ ക്ലബ്ബിനു കളിക്കാന്‍ സാധിക്കും. അന്വേഷണത്തില്‍ സിറ്റി 2012നും 2016നും ഇടയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

സ്പോണ്‍സര്‍ഷിപ്പ് വരുമാനം പെരുപ്പിച്ചുകാട്ടി സാമ്പത്തിക അച്ചടക്ക സമിതിയെ കബളിപ്പിക്കുകയായിരുന്നു എന്നാണ് കുറ്റം. ഇതിലൂടെ ട്രാന്‍സ്ഫര്‍ വിപണിയില്‍ കോടികളൊഴുക്കാന്‍ സിറ്റിക്ക് കഴിഞ്ഞുവെന്നാണ് വിവരം.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …