Breaking News

ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ്; മരണം 1500 കടന്നു, വൈറസ് ബാധിച്ചവരുടെ എണ്ണം 66,492..

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനയില്‍ ഇതുവരെയുള്ള മരണം ഇപ്പോള്‍ 1500 കടന്നതായാണ് റിപ്പോര്‍ട്ട്. കണക്കുകള്‍പ്രകാരം 1,523 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.

ശനിയാഴ്ച 143 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണം 1,500 കടന്നത്. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്.

ചൈനയില്‍ 66,492 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം. ചൈനയില്‍ വൈറസ് ബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും വുഹാനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം.

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …