Breaking News

മാഹിയിൽ വാഹന പരിശോധനയ്ക്കിടെ 18 കിലോ സ്വർണം പിടികൂടി…

മാഹിയില്‍ വാഹനപരിശോധനക്കിടെ 18 കിലോ സ്വര്‍ണം പിടികൂടി. പൂഴിത്തല ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് സ്വര്‍ണം പിടികൂടിയത്. 9 കോടിയോളം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേയ്ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോകുകയാണെന്നാണ് വാഹനത്തിലുള്ളവര്‍ പറഞ്ഞത്. രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് മാഹി അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വില വര്‍ധിച്ചു; 280 രൂപ വരെ വില എത്തുമെന്ന് കച്ചവടക്കാർ…Read more

മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ സംസ്ഥാനത്ത് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വാഹന പരിശോധനയും റെയില്‍വേ സ്‌റ്റേഷനുകളിലെ പരിശോധനയുമെല്ലാം ശക്തമായി തുടരുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …