Breaking News

അണ്‍ലോക്ക് അഞ്ചാം ഘട്ടം: രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി; തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാം; മറ്റ് നിബന്ധനകള്‍ ഇങ്ങനെ…

രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണ്‍ അണ്‍ലോക്ക് അഞ്ചാം ഘട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും പാര്‍ക്കുകളും ഉപാധികളോടെ തുറക്കാം.

കൂടാതെ സ്‌കൂളുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതല്‍ തീയറ്ററുകള്‍ തുറക്കാം. പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്നതാണ്.

സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ ആലോചനയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഘട്ടം ഘട്ടമായി ആയിരിക്കും ഇത്.

ഇക്കാര്യം മാനേജുമെന്റുമായി ആലോചിച്ച്‌ തീരുമാനിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുമതിയുണ്ടാകും. ഹാജര്‍ നിര്‍ബന്ധമാക്കില്ല. മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികളെ ക്ലാസുകളില്‍ പങ്കെടുപ്പിക്കാവൂ.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളജുകള്‍ എന്നിവ തുറക്കുമ്ബോള്‍ വിദൂര വിദ്യാഭ്യാസത്തിനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും അവസരം നല്‍കണം. സയന്‍സ് വിഷയത്തിലെ ഉന്നത പഠനത്തിന് ലാബ് സൗകര്യം ലഭ്യമാക്കുനും അവസരം നല്‍കണം.

കേന്ദ്ര സര്‍വകലാശാലകളില്‍ വിസിമാരും മറ്റ് സ്ഥാപനങ്ങളില്‍ ലാബ് സൗകര്യം ഒഴികെയുള്ള കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ആയിരിക്കും തീരുമാനമെടുക്കുക. നീന്തല്‍ കുളങ്ങള്‍ കായിക

താരങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള അമ്യൂസ്മെന്‍മെന്റ് പാര്‍ക്കുകള്‍ തുറക്കാം. ബിസിനസ് ടു ബിസിനസ് എക്‌സിബിഷന്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് നടത്താവുന്നതാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …