Breaking News

വാല്‍വ് തകരാറിലായാല്‍ കുക്കര്‍ ബോംബ് ആകും; നിസാരമെന്ന് തോന്നുന്നവ പോലും അപകടത്തിലേക്ക് നയിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ…

ഇടുക്കി കട്ടപ്പനയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടി തെറിച്ച്‌ യുവാവ് മരിച്ച വാര്‍ത്തകള്‍ പുറത്ത് വന്നോടെ അടുക്കളയില്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കാന്‍ പോലും പലരും ഭയക്കുകയാണ്. ഇത്രയും അപകടകരമായ ഒന്നാണോ തങ്ങള്‍ ദിവസവും കൈകാര്യം ചെയ്യുന്നത് എന്നാണ് പലരും ചിന്തിച്ച്‌ പോകുന്നത്.

പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍ (39) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഗര്‍ഭിണിയായ ഭാര്യയെ സഹായിക്കാന്‍ അടുക്കളയില്‍ കയറിയതായിരുന്നു ഷിബു. രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വലിയ ശബ്ദത്തോടെ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയില്‍ വന്നിടിക്കുകയും ചെയ്തിരുന്നു. തലയ്ക്ക് പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

ഇതോടെ പ്രഷര്‍ കുക്കര്‍ ഉപയോ​ഗിക്കുന്നതിലെ സുരക്ഷിതത്വത്തെക്കുറിച്ച്‌ ചര്‍ച്ചകള്‍ ഉയരുകയാണ്. ചില ചെറിയ കാര്യങ്ങളില്‍ കൂടുതല്‍ ജാ​ഗ്രത പുലര്‍ത്തിയാല്‍ പ്രഷര്‍ കുക്കര്‍ മൂലമുള്ള അപകടങ്ങളെ ഒഴിവാക്കാവുന്നതാണ്. അവ എന്തെല്ലാമാണെന്ന് നോക്കാം.

ഓരോ തവണം പാചകത്തിനായി പ്രഷര്‍ കുക്കര്‍ എടുക്കുമ്ബോള്‍ ചില കാര്യങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്താം. അതിലാദ്യം കുക്കറിന്റെ മൂടിയിലുള്ള റബ്ബര്‍ ​ഗാസ്കറ്റ് ആണ്. ഈ റബ്ബര്‍ ​ഗാസ്കറ്റിന് വിള്ളല്‍ വീണിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. കുക്കറിന്റെ ഉപയോ​​ഗത്തിന് അനുസരിച്ച്‌ ചില ​ഗാസ്കറ്റുകള്‍ വര്‍ഷംതോറും മാറ്റണമെന്ന് ചില കമ്ബനികള്‍ ആവശ്യപ്പെടാറുണ്ട്. ഒപ്പം പാത്രത്തിന്റെ വക്കില്‍ ഭക്ഷണം ഉണങ്ങിപ്പിടിച്ച്‌ ഇരിക്കുന്നില്ലെന്നും ഉറപ്പു വരുത്തണം, ഇത് സീലിനെ കേടാക്കിയേക്കാം.

കുക്കറിന് അമിതഭാരം നല്‍കേണ്ട

കുക്കറിനുള്ളില്‍ അമിതമായി ഒന്നും വേവിക്കാനിടരുത്. ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂട്ടുമെന്നു മാത്രമല്ല ഭക്ഷണത്തിന്റെ രുചിയും സ്വഭാവവും മാറാനും കാരണമാകും. പയര്‍ വര്‍​ഗങ്ങള്‍ പോലെ വേവുംതോറും വികസിക്കുന്നവ കുക്കറിന്റെ അരഭാ​ഗത്തോളം മാത്രമേ ഇടാവൂ. ഒപ്പം പ്രഷര്‍ കുക്കറില്‍ എപ്പോഴും മതിയായ വെള്ളമുണ്ടെന്നും ഉറപ്പുവരുത്തുകയും വേണം. ഭക്ഷണം വേവാന്‍ ആവശ്യത്തിനുള്ള വെള്ളം ഉണ്ടായിരിക്കണം.

പതഞ്ഞുപൊങ്ങുന്ന ഭക്ഷണങ്ങള്‍ വേവിക്കുമ്ബോള്‍

ചില ആഹാരപദാര്‍ഥങ്ങള്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുമ്ബോള്‍ പതഞ്ഞു പൊങ്ങാറുണ്ട്. എന്നാല്‍ ഇതത്ര നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. പതഞ്ഞു വരുന്നതു വഴി കുക്കറില്‍ ആവി പോകുന്ന വാല്‍വുകള്‍ അടയാനും പ്രഷര്‍ റിലീസ് ചെയ്യുന്ന വെന്റുകള്‍ അടയാനും സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ വെക്കുമ്ബോള്‍ കൂടുതല്‍ ശ്രദ്ധിക്കുക.

പ്രഷര്‍ റിലീസ് ചെയ്യുമ്ബോള്‍

കുക്കറിലെ പ്രഷര്‍ എളുപ്പത്തില്‍ പോകാന്‍ ഒട്ടും സുരക്ഷിതമല്ലാത്ത മാര്‍​ഗങ്ങള്‍ സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ അതിനു പകരം സുരക്ഷിതമായ രീതിയില്‍ കുക്കറിലെ പ്രഷര്‍ നീക്കം ചെയ്യുകയാണ് വേണ്ടത്. അതില്‍ ആദ്യത്തേത്, അടുപ്പിലെ ചൂടില്‍ നിന്ന് കുക്കര്‍ മാറ്റിവെച്ച്‌ പ്രഷര്‍ തനിയെ പോകാന്‍ വെക്കുന്ന വിധമാണ്. മറ്റൊന്ന് കുക്കറിലെ മൂടിക്ക് മുകളിലൂടെ തണുത്ത വെള്ളം ഓണ്‍ ചെയ്ത് ഇടുകയാണ്. കുക്കര്‍ കൈയില്‍പിടിച്ച്‌ പ്രഷര്‍ റിലീസ് ചെയ്യുന്ന ഏതു മാര്‍​ഗം സ്വീകരിക്കുമ്ബോഴും മുഖത്തില്‍ നിന്നും ശരീരത്തില്‍ നിന്നും ദൂരേക്ക് പിടിച്ച്‌ ചെയ്യാം. ചൂടുള്ള കുക്കര്‍ അടുപ്പില്‍ നിന്ന് മാറ്റി പത്തുമിനിറ്റെങ്കിലും കഴിഞ്ഞ് മൂടി തുറക്കുന്നതാണ് അഭികാമ്യം.

കുക്കര്‍ നന്നായി കഴുകാം

കുക്കര്‍ വൃത്തിയായി കഴുകേണ്ടതും പ്രധാനമാണ്. ​ഗാസ്കറ്റ് നീക്കി പ്രത്യേകം കഴുകണം. കുക്കറിലെ വാല്‍വ് വുഡന്‍ ടൂത് പിക് മറ്റോ ഉപയോ​ഗിച്ച്‌ വൃത്തിയാക്കാം. ​ഗാസ്കറ്റ് കഴുകി ഉണങ്ങിയതിനുശേഷം മാത്രം മൂടിയിലേക്ക് തിരികെ വെക്കാം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …