Breaking News

തിക്കോടിയില്‍ യുവതിയെ കെട്ടിപ്പിടിച്ച്‌ യുവാവ് തീകൊളുത്തി; ഇരുവരും ഗുരുതരാവസ്ഥയില്‍

തിക്കോടിയില്‍ യുവതിയെ തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയെയാണ് തിക്കോടി പള്ളിത്താഴ സ്വദേശിയായ യുവാവ് തീകൊളുത്തിയത്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ചാണ് സംഭവം. യുവതിയെ കെട്ടിപ്പിടിച്ച ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

കരച്ചില്‍ കേട്ട് ഓടിയെത്തിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരാണ് വെള്ള മൊഴിച്ച്‌ തീകെടുത്തിയത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയ്ക്ക് അറുപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. സംഭവത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …