Breaking News

കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത……

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ചര്‍ച്ചയാകും. രോഗവ്യാപന തോത് കുറയുന്ന പശ്ചാത്തലത്തില്‍ ഇളവുകള്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വൈകിട്ട് മൂന്നിനാണ് യോഗം.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. ബാറുടമകളും സമാനമായ കാര്യം ഉന്നയിക്കുന്നുണ്ട്. തിയേറ്ററുകള്‍ ഉടന്‍ തുറക്കാനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ജിംനേഷ്യം അടക്കമുള്ള സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. എന്നാല്‍ കേസുകളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകാതെ തുടരുന്നത് ആശങ്കയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പരിഗണിച്ചാകും അന്തിമ തീരുമാനം.

ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 23,260 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1.88 ലക്ഷം പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്. രോഗികളുടെ എണ്ണത്തേക്കാള്‍ ആശങ്കയായി തുടരുന്നത് മരണസംഖ്യയാണ്. വെള്ളിയാഴ്ചയും കോവിഡ് മരണങ്ങളുടെ എണ്ണം 100 കടന്നു. കേസുകളും മരണങ്ങളും രാജ്യത്ത് ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്.

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍; പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിളും വൈകില്ല

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …