Breaking News

പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക്​ 20 വര്‍ഷം തടവും പിഴയും…..

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​ക്ക്​ 20 വ​ര്‍​ഷം ത​ട​വും 75,000 രൂ​പ പി​ഴ​യും ശി​ക്ഷ. വൈ​ക്കം സ്​​റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ റെ​ജി​മോ​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ഉ​ല്ല​ല ഓ​ണി​ശ്ശേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ അ​ഖി​ലി(​ലെ​ങ്കോ -32)നെ​യാ​ണ് അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ ശി​ക്ഷി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 20 വ​ര്‍​ഷം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2019 ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​റ്റൊ​രു വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​ഖി​ലി​നെ പി​ടി​കൂ​ടാ​നാ​ണ് വൈ​ക്കം സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​യ​ത്. പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി വീ​ട്ടി​ല്‍ നി​ന്ന്​ ഓ​ടാ​ന്‍ ശ്ര​മി​ച്ചു. പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യ റെ​ജി​മോ​നെ മ​ര​ക്ക​മ്ബ് ഉ​പ​യോ​ഗി​ച്ച്‌ ആ​ക്ര​മി​ച്ച​ശേ​ഷം പാ​ട​ത്തേ​ക്ക്​ ത​ള്ളി​യി​ട്ട് ശ​രീ​ര​ത്തി​ല്‍ ക​യ​റി​യി​രു​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വൈ​ക്കം എ​സ്.​ഐ​യും സം​ഘ​വും ബ​ലം പ്ര​യോ​ഗി​ച്ച്‌ പി​ടി​ച്ചു​മാ​റ്റി​യാ​ണ് റെ​ജി​മോ​​നെ ര​ക്ഷി​ച്ച​ത്. ഇ​യാ​ള്‍​ക്കെ​തി​രെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, മോ​ഷ​ണം തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 26ഓ​ളം കേ​സു​ണ്ട്. പ്ര​തി​ക്കെ​തി​രെ 294 ബി, 324, 333, 332, 506 (2) ​വ​കു​പ്പു​ക​ളി​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

വൈ​ക്കം സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. പ്ര​ദീ​പാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.15 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 19 പ്ര​മാ​ണ​വും നാ​ല് തൊ​ണ്ടി​മു​ത​ലും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ. ​ജി​തേ​ഷ് ഹാ​ജ​രാ​യി.

 

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …