Breaking News

ഡെലിവറി ബോയിയെ യുവതി ചെരിപ്പൂരി തല്ലി; വീഡിയോ വൈറല്‍..

ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പുകൊണ്ട് മര്‍ദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വ്യാഴാഴ്ച വൈകുന്നേരം ജബല്‍പൂര്‍ ജില്ലയിലെ റസല്‍ ചൗക്കിന് സമീപമാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. എന്നാല്‍, പെണ്‍കുട്ടി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

പെണ്‍കുട്ടി തന്റെ സ്കൂട്ടറില്‍ ചൗക്കില്‍ നിന്ന് കടന്നുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, ഡെലിവറി ബോയ് റോംഗ് സൈഡില്‍ നിന്നുമെത്തി പെണ്‍കുട്ടിയുടെ സ്കൂട്ടിയില്‍ ഇടിച്ചു. പെണ്‍കുട്ടി നിലത്ത് വീണു, അതിനുശേഷം അവള്‍ എഴുന്നേറ്റ് ബൈക്ക് യാത്രികനെ ചെരുപ്പുകൊണ്ട് അടിക്കാന്‍ തുടങ്ങി.

സമീപവാസികള്‍ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ആരെയും ചെവിക്കൊണ്ടില്ല. അവള്‍ യുവാവിനെ മര്‍ദ്ദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ സംഭവം നടക്കുമ്ബോള്‍ പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ വാദം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …