Breaking News

ആള്‍കൂട്ടം പൊലീസുകാരനെ തല്ലിക്കൊന്നു; മൃതദേഹം കണ്ട അമ്മ കുഴഞ്ഞ്​ വീണ്​ മരിച്ചു…

ബംഗാളില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ്​ കുഴഞ്ഞ്​ വീണു മരിച്ചു. കിഷന്‍ഗഞ്ച്​ പൊലീസ്​ സ്​റ്റേഷനിലെ

എസ്​.എച്ച്‌​.ഒയായ അശ്നി കുമാറാണ്​ പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്​പൂര്‍ ജില്ലയിലെ ഗോല്‍ബോഖര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ വെച്ച്‌​ കൊല്ലപ്പെട്ടത്​. ശനിയാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്.

ഇരുചക്ര വാഹന മോഷണവുമായി ബന്ധപ്പെട്ട്​ തെരച്ചിലിനായാണ്​​ അദ്ദേഹം പന്തപാഡ ഗ്രാമത്തിലെത്തിയത്​. അവിടെ വെച്ച്‌​ ആള്‍കൂട്ടം ആക്രമിക്കുകയായിരുന്നു​. ശേഷം ഇദ്ദേഹത്തിന്‍റെ മൃതദേഹം സ്വന്തം നാടായ ജാനകി നഗറിലേക്ക്​ കൊണ്ടുപോയി.

സ്വന്തം മകന്‍റെ ചേതനയറ്റ ശരീരം കണ്ട 70കാരിയായ ഊര്‍മിള ദേവി കുഴഞ്ഞ്​ വീണ്​ മരിക്കുകയായിരുന്നു. അമ്മയുടെയും മകന്‍റെയും അന്ത്യകര്‍മ്മങ്ങള്‍ ഞായറാഴ്ച നാട്ടില്‍ വെച്ച്‌​ നടന്നു.

കുമാറിനൊപ്പം ബംഗാളില്‍ റെയ്​ഡിനായി പോയ ഏഴ്​ പൊലീസുകാരെ സസ്​പെന്‍ഡ്​ ചെയ്​തു. ആള്‍കൂട്ടം ആക്രമിക്കാന്‍ വന്ന വേളയില്‍ സഹപ്രവര്‍ത്തകനെ സംരക്ഷിക്കാതെ രക്ഷപ്പെ​ട്ടെന്ന്​ കാണിച്ചാണ്​ നടപടി. റെയ്​ഡിനെത്തിയ സംഘത്തിന്​ ബംഗാള്‍ പൊലീസിന്‍റെ സഹായം ലഭിച്ചില്ലെന്ന്​ കിഷന്‍ഗഞ്ച്​ എസ്​.പി കുമാര്‍ ആശിഷ്​ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …