Breaking News

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാ ഗുരു; ലോക റെക്കോർഡുമായി 7 വയസ്സുകാരി

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഗുരുവായി ഏഴ് വയസുകാരി. ഏഴ് വയസും 165 ദിവസവും പ്രായമുള്ള പ്രൺവി ഗുപ്തയാണ് ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹയായത്. വളരെ ചെറുപ്പം മുതലേ പ്രൺവിക്ക് യോഗയിൽ താൽപ്പര്യമുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഈ താൽപര്യം തിരിച്ചറിഞ്ഞ പ്രൺവിയുടെ അമ്മയാണ് ആദ്യം യോഗ പഠിപ്പിച്ചത്. 

പ്രൺവി മൂന്നര വയസ് മുതൽ അമ്മയോടൊപ്പം യോഗ ചെയ്യാറുണ്ടായിരുന്നു. 200 മണിക്കൂർ യോഗ പരിശീലന കോഴ്സ് പൂർത്തിയാക്കിയ ശേഷം,പ്രൺവി ഇപ്പോൾ യോഗ അലയൻ ഓർഗനൈസേഷനിൽ സർട്ടിഫൈഡ് യോഗ ഇൻസ്ട്രക്ടറാണ്. യോഗയെ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായി കാണുന്ന ഈ പെൺകുട്ടി, കൂടുതൽ ആളുകൾ യോഗയെക്കുറിച്ച് പഠിക്കണമെന്നും അത് അവരുടെ ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നും ആഗ്രഹിക്കുന്നു. യോഗയ്ക്ക് ഒരാളുടെ വ്യക്തിജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നാണ് പ്രൺവി അഭിപ്രായപ്പെടുന്നത്. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …