Breaking News

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 39-ആം ഓൺലൈൻ ബാച്ച് കരുനാ​ഗപ്പള്ളി എം.എൽ.എ സിആർ മഹേഷ്‌ ഉദ്ഘാടനം ചെയ്തു…

കരുനാഗപ്പള്ളി : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 39-ആം ഓൺലൈൻ ബാച്ച് സി ആർ മഹേഷ്‌(എം. എൽ. എ,കരുനാഗപ്പള്ളി ) ഉദ്ഘാടനം ചെയ്തു.

സുധ മേനോൻ (എൻസിഡിസി ഫാക്കൾട്ടി, പാലക്കാട്‌ ) ആധ്യക്ഷത വഹിച്ച പരിപാടിയിൽ ജ്യോതി. ജെ (39th ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ചു. ബാബാ അലക്സാണ്ടർ (മാസ്റ്റർ ട്രെയിനർ, എൻസിഡിസി) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ ഷക്കീല വഹാബ് (എൻസിഡിസി ഫാക്കൾട്ടി, ആലപ്പുഴ ),

സബിത രഞ്ജിത്ത് ( എൻസിഡിസി ഫാക്കൾട്ടി, കരുനാഗപ്പള്ളി ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ” വിദ്യാഭ്യാസ മേഖലയിൽ നൂതന ആശയങ്ങൾ കൊണ്ടുവരികയും മറ്റുള്ളവർക്ക് മാതൃകയായി പ്രവൃത്തിക്കുന്ന എൻ സി ഡി സി ക്ക് ഗവണ്മെന്റ് സഹായങ്ങൾ

വാഗ്ദാനം ചെയ്ത് കൊണ്ടാണ് പുതിയ ബാച്ച് ഉദ്ഘാടനം നിർവഹിച്ചത്. ഇന്നത്തെ തലമുറ ഗൂഗിളിന് പുറകെ ആണെന്നും അതിനപ്പുറം പ്രവൃത്തിയിലൂടെ ആർജിക്കേണ്ട യഥാർത്ഥ

വിദ്യാഭ്യാസ ബോധത്തെ കുറിച്ച് മുഖ്യ പ്രഭാഷകനായ ബാബാ അലക്സാണ്ടർ പറഞ്ഞു. ഒരു മണിക്കൂർ നീണ്ടുനിന്ന യോഗം അനുഭവങ്ങൾ പങ്കിട്ടും കലാ പരിപാടികളോടെയും സമാപിച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …