Breaking News

ബിഗ് ബോസ് മത്സരാർത്ഥി മഞ്ജു പത്രോസ് വിവാഹമോചിതയാകുന്നു? മഞ്ജുവിൽ നിന്ന് ഡിവോഴ്സ് ആവിശ്യപ്പെട്ട് സുനിച്ചായന്‍; പ്രതികരണവുമായി…

ഏഷ്യനെറ്റ് റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിക്കൊണ്ടിരിക്കുകയാണ് നടി മഞ്ജു പത്രോസ്. നിരവധി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മഞ്ജുവിന് ഇതിനോടകം തന്നെ നിരവധി ആരാധകരുമുണ്ട്.

എന്നാല്‍ അടുത്തിടെയാണ് മഞ്ജു പത്രോസും ഭര്‍ത്താവ് സുനിലും തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ ഈ വാര്‍ത്തയിലെ സത്യാവസ്ഥ വലിപ്പെടുത്തി ഭര്‍ത്താവ് സുനില്‍ തന്നെ രംഗത്ത് വന്നിരുന്നു. വീഡിയോയിലൂടെയാണ് സുനില്‍ വാര്‍ത്തകളോട് പ്രതികരിച്ചത്.

വാര്‍ത്തയില്‍ യാതൊരു കഴമ്പുമില്ലെന്നും ആ വാര്‍ത്ത തന്നെ വളരെയധികം വേദനിപ്പിച്ചു എന്നും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത്.

തന്റെയും കുടുംബത്തിന്റെയും പിന്തുണയോട് കൂടിയാണ് മഞ്ജു റിയാലിറ്റിഷോയില്‍ പങ്കെടുക്കാന്‍ പോയത്.

തങ്ങളുടെ എല്ലാവരുടെയും പിന്തുണ അവള്‍ക്കുണ്ടെന്നും സുനില്‍ പറയുന്നു. മഞ്ജുവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് സുനിലിന്റെ പ്രതികരണം.

സുനില്‍ പറയുന്നത് ഇങ്ങനെ:

നമസ്കാരം ഞാൻ സുനിച്ചൻ ആണ് സംസാരിക്കുന്നത്. ഇപ്പോൾ ദുബായിൽ ആണുള്ളത്. ഒരു വര്‍ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടിൽ ലീവിന് പോയിരുന്നു.

പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം.

ഞാൻ ഇടയ്ക്ക് ഏഷ്യാനെറ്റിൽ ചെന്നിരുന്നുവെന്നും മഞ്ജുവിൽ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേർത്ത് ഒരു വാർത്ത ഇടയ്ക്ക് കണ്ടു “ ” ഞാൻ അത് ഏഷ്യാനെറ്റിൽ വിളിച്ചു ചോദിച്ചു.

അപ്പോൾ അവർ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു.

എനിക്ക് ഒരുപാട് സങ്കടമായി. അങ്ങിനെ ഒരു വാർത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്‍കിയിട്ടാണ് അവൾ ബിഗ് ബോസിൽ പോയത്”

“ഞാനും എല്ലാരും അവളെ സപ്പോർട്ട് ചെയ്യുന്നുണ്ട്.

പിന്നെ അവൾ കഴിഞ്ഞ ഒരു എപ്പിസോഡിനകത്ത് കുഷ്ഠരോഗി എന്ന പരാമർശം നടത്തുകയുണ്ടായി. അതിനു ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായിൽ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്.

പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയിൽ കണ്ടാൽ മതി. പിന്നെ എല്ലാരും ബിഗ് ബോസ് കാണണം മഞ്ജുവിനെ സപ്പോർട്ട് ചെയ്യണം, ഞാനും ചെയ്യാം” എന്നും ലൈവിലൂടെ സുനിച്ചൻ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …