Breaking News

ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതി; വി. മുരളീധരൻ

തിരുവനന്തപുരം: ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പിണറായി സർക്കാരും സോൺട്ര ഇൻഫോടെക് കമ്പനിയും നടത്തിയ അഴിമതിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019 ൽ കർണാടക മുഖ്യമന്ത്രി സോൺട്ര ഇൻഫോടെക്കിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

2020 ൽ ഇതേ കമ്പനിക്ക് കേരളത്തിൽ പ്രത്യേക ഇടപെടലോടെ ബ്രഹ്മപുരം കരാർ ലഭിച്ചു. കരാർ കാലയളവിനുള്ളിൽ പകുതി പണി പോലും പൂർത്തിയാക്കാത്ത കമ്പനിക്ക് കരാർ നീട്ടാനുള്ള നിർദ്ദേശം എവിടെ നിന്നായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

2023 ഫെബ്രുവരിയിൽ പിണറായി വിജയൻ തന്നെ മുൻകൈയെടുത്ത് ജപ്പാനുമായി ചേർന്നുള്ള കോഴിക്കോട് പദ്ധതി വിവാദ കമ്പനിക്ക് കൈമാറിയിരുന്നു. പിണറായി സർക്കാരും കൊച്ചി നഗരസഭയും കേരളത്തോട് പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു. തലമുറകളുടെ ജീവൻ അപകടത്തിലാക്കിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി തയ്യാറാകണം. രാഷ്ട്രീയ ധാർമ്മികത സ്പർശിക്കാത്ത മുഖ്യമന്ത്രിയുടെ മറുപടി, സോൺട്ര ഇൻഫോടെക് വൈക്കം വിശ്വന്‍റെ മരുമകൻ്റെതാണെന്ന് അറിയില്ലെന്നായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …