Breaking News

ബി എസ് എന്‍ എല്‍ ജീവനക്കാര്‍ നിരാഹാര സമരത്തില്‍..!

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരാഹാര സമരം നടത്തും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം.

കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് രാജ്യവ്യാപക സമരമെന്ന് ജീവനക്കാരുടെ സംഘടനയായ ഓള്‍ യൂണിയന്‍സ് ആന്‍ഡ് അസോസിയേഷന്‍സ് ഓഫ് ബി.എസ്.എന്‍.എല്‍. (എ.യു.എ.ബി.) പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ബിഎസ്‌എന്‍എലിന്റെയും സഹസ്ഥാപനമായ എംടിഎന്‍എലിന്റെയും പുനരുജ്ജീവനത്തിനായി 69,000 കോടി രൂപയുടെ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

4ജി സ്‌പെക്രട്രം, എംടിഎന്‍എല്ലുമായുള്ള ലയനം, ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി എന്നിവയും പാക്കേജില്‍ ഉള്‍പ്പെട്ടതാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …