Breaking News

കോളേജ് ഹോസ്റ്റലിൽ 17-കാരി മരിച്ച നിലയിൽ; പ്രിൻസിപ്പലിനെതിരെ പരാതി

ബെംഗളൂരു: റായ്ച്ചൂരിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ. ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

പെൺകുട്ടിയുടെ മരണത്തിനു പിന്നിൽ കോളേജ് പ്രിൻസിപ്പലാണെന്ന് ആരോപിച്ച് ബന്ധുക്കൾ ലിംഗസാഗുരു പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി അവർ പറഞ്ഞു. പ്രിൻസിപ്പൽ പതിവായി പെൺകുട്ടിയെ വിളിക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.

ശനിയാഴ്ചയാണ് ബന്ധുക്കൾ കോളേജിനു മുന്നിൽ പ്രതിഷേധിച്ചത്. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

About News Desk

Check Also

കേരളത്തിന് കേന്ദ്രത്തിന്റെ 10000 കോടി കിട്ടില്ല.

കേരളത്തിലെ ഫെബ്രുവരി – മാർച്ച് മാസം ചെലവുകൾക്ക് വേണ്ടത് മുപ്പതിനായിരം കോടി. വരുമാനം ഉറപ്പാക്കാൻ മറ്റു വഴികൾ ഇല്ലാതെ സർക്കാർ …