Breaking News

വൻ താരനിരയുമായി ‘ജയിലർ’; സ്റ്റൈൽ മന്നനും മോഹൻലാലിനും ഒപ്പം ജാക്കി ഷ്രോഫും

സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ചിത്രമാണ് ജയിലർ. വലിയ ഹൈപ്പുള്ള ചിത്രം പ്രഖ്യാപന വേള മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകൾക്കും വലിയ തോതിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. എന്നാൽ ഇപ്പോഴിതാ ജാക്കി ഷ്രോഫ് ജയിലറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.  

ജാക്കി ഷ്രോഫിന്‍റെ ക്യാരക്ടർ ലുക്കും നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിൽ നിന്ന് മോഹൻലാലും കന്നഡയിൽ നിന്ന് ശിവരാജ് കുമാറും ജയിലറിന്‍റെ ഭാഗമാകുന്നുണ്ട്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്നാണ് വിവരം.

രമ്യാ കൃഷ്ണനും ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. അണ്ണാത്തെയ്ക്ക് ശേഷമുളള രജനിയുടെ ചിത്രമാണിത്. സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

About News Desk

Check Also

ധനുഷും ഐശ്വര്യയും വേർപിരിയുന്നു; വിവാഹമോചന ഹർജി ഫയൽ ചെയ്തു

ചെന്നൈ: നടൻ ധനുഷും ഭാര്യ ഐശ്വര്യയും വേർപിരിയുന്നുവെന്ന വാർത്ത പുറത്തുവന്നിട്ട് ഏറെ നാളായി. എന്നിരുന്നാലും, ഇരുവരും ഇതുവരെ ഔദ്യോഗികമായി വേർപിരിഞ്ഞിട്ടില്ലെന്നും, …