Breaking News

നെയ്മറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരം കീ ആൽവസ്

സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരവും നിലവിൽ അഡൽട്ട്സ് ഒൺലി പ്ലാറ്റ്ഫോമായ ‘ഒൺലിഫാൻസി’ലെ മോഡലുമായ കീ ആൽവസ്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ കളിക്കാരൻ കൂടിയായ നെയ്മർ തന്നോടും സഹോദരിയോടുമൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി കീ ആൽവസ് പറഞ്ഞു. എന്നാൽ നെയ്മറിന്‍റെ അഭ്യർത്ഥന നിരസിച്ചതായും അവർ വ്യക്തമാക്കി.

ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോയിൽ കീ ആൽവസ് നടത്തിയ വെളിപ്പെടുത്തൽ സ്പാനിഷ് മാധ്യമമായ മാഴ്സയാണ് റിപ്പോർട്ട് ചെയ്തത്. ടിവി ഷോയിലെ സഹ മത്സരാർത്ഥിയോട് സംസാരിക്കവെയാണ് കീ ആൽവസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കീ ആൽവസുമായും വോളിബോൾ താരമായ സഹോദരി കേറ്റ് ആൽവസുമായും ഒരേ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നെയ്മർ താൽപ്പര്യം പ്രകടിപ്പിച്ചതായി അവർ അവകാശപ്പെട്ടു. നെയ്മർ ആദ്യം സഹോദരിക്കും പിന്നീട് തനിക്കും സന്ദേശങ്ങൾ അയച്ചതായും അവർ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ നെയ്മർ തന്നെയും സഹോദരിയെയും തെറ്റിദ്ധരിച്ചതായും കീ ആൽവസ് വിശദീകരിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …