Breaking News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ന്യൂനപക്ഷങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അതിന് ആരാണ് ഉത്തരവാദികളെന്നും ഈ രാജ്യത്തെ ജനങ്ങൾക്ക് അറിയാം. സംഘപരിവാറിൽ നിന്ന് കടുത്ത പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കാൻ കഴിയില്ല. താൽക്കാലിക നേട്ടങ്ങൾക്കായി ആരെങ്കിലും നടത്തുന്ന നീക്കങ്ങൾ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് അസംബന്ധമാണ്.

വർഗീയ ശക്തികൾക്ക് കേരളത്തിന്‍റെ മണ്ണിൽ സ്ഥാനമില്ലെന്ന് എല്ലായ്പ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരള മോഡൽ രാജ്യത്തുടനീളം വേരൂന്നുന്ന ദിവസങ്ങളാണ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …