Breaking News

കൊറോണ വൈറസ് ; ചൈനയില്‍ 425 മരണം; 20,438 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു…

ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ് പടരുന്നു. ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഇതോടെ 425 ആയി. 20,438 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് ഇ​ന്ധ​ന​ വി​ല​ കുറഞ്ഞു; ഇന്ന് പെട്രോളിനും ഡീസലിനും കുറഞ്ഞത്…

രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 31 പ്രവിശ്യകളില്‍ നിന്നായി 3,235 പുതിയ കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുണ്ടായിരുന്ന 64 പേരാണ് തിങ്കളാഴ്ച മരണപ്പെട്ടത്.

കൂടാതെ വൈറസ് ബാധ സംശയിക്കുന്ന 5,072 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചവരെയുള്ള കണക്കുകള്‍ പ്രകാരം 2,788 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …