തൊടുപുഴയിലെ കല്ലാനിക്കല്‍ സ്‌കൂളിന് മുന്നിലെ മൈതാനത്ത് ആഞ്ഞു വീശിയ ചുഴലിക്കാറ്റ് നാട്ടുകാരെ പരിഭ്രാന്തരാക്കി. പക്ഷെ പിന്നീട് കാഴ്ച കൗതുകമായി മാറുകയായിരുന്നു.
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. കുട്ടികള്‍ ഈ സമയത്ത് മൈതാനത്ത് ഇല്ലായിരുന്നതിനാല്‍ അപകടം ഒഴിവായി.
ചുഴലിക്കാറ്റിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.