Breaking News

തിരുവനന്തപുരത്ത് ബാറ്റാ ഷോറൂമില്‍ വന്‍ തീപിടിത്തം; രണ്ടാം നില പൂര്‍ണമായി കത്തിനശിച്ചു..!

തിരുവനന്തപുരം കരമനയില്‍ ബാറ്റാ ഷോറൂമിന് വന്‍ തീപിടുത്ത. ഷോറൂമിന്റെ രണ്ടാംനിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച്ച രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം.

അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.  ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമിന്റെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്.

തിരുവനനന്തപുരം, ചെങ്കല്‍ച്ചുറ എന്നീ യൂണിറ്റുകളില്‍ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആളപായമില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …