Breaking News

ക്വാറി കാരണം ജീവിക്കാൻ ആവുന്നില്ല; യുവതി കൈക്കുഞ്ഞുമായെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിന് മുന്നിൽ കൈകുഞ്ഞുമായി വന്ന് യുവതിയുടെ ആത്മഹത്യാ ശ്രമം. കൊടുങ്ങ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ക്വാറി കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. ആത്മഹത്യക്ക് ശ്രമിച്ച യുവതിയെയും കുഞ്ഞിനെയും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി സുരക്ഷിതയാണ്. ബോധരഹിതയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …