Breaking News

വനിതാ ഐപിഎൽ താരലേലം പൊടിപൊടിക്കുന്നു; സ്മൃതി മന്ഥാന വിലയേറിയ താരം

മുംബൈ: ആദ്യ വനിതാ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള താര ലേലം പുരോഗമിക്കുന്നു. ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥാന. 3.4 കോടി രൂപ മുടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്മൃതിയെ സ്വന്തമാക്കിയത്.

കടുത്ത മത്സരത്തിനൊടുവിലാണ് താരം ടീമിലെത്തിയത്. ഓസ്ട്രേലിയയുടെ ആഷ്‌ലി ഗാർഡ്നർ, നതാലി സൈവർ എന്നിവർക്ക് 3.2 കോടി രൂപ ലഭിച്ചു. ഇവർ ഇരുവരുമാണ് വിലയേറിയ വിദേശ താരങ്ങൾ.

ഗാർഡ്നറെ ഗുജറാത്ത് ജയന്‍റ്സും നതാലിയെ മുംബൈ ഇന്ത്യൻസും സ്വന്തമാക്കി. ഓരോ ടീമിനും പരമാവധി 10 കോടി രൂപയാണ് താരങ്ങളെ സ്വന്തമാക്കാനായി ചെലവാക്കാനാകുക.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …