Breaking News

ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ പെന്‍ഷന്‍; സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി….

സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി. 1500 രൂപയില്‍നിന്ന് 1600 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ബജറ്റിലെ പ്രഖ്യാപന പ്രകാരമുള്ള വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സ്വ‍ര്‍ണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി ; ഇന്ന് 7 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍…Read more

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി തടസ്സപ്പെടാതിരിക്കാനാണ് ഇപ്പോഴേ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 4 ഗഡുക്കളായി 16% ഡിഎ (ക്ഷാമബത്ത) അനുവദിച്ചും ധനവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

ഏപ്രില്‍ മുതല്‍ ലഭിക്കും. 2019 ജനുവരി ഒന്നിലെ 3%, 2019 ജൂലൈ ഒന്നിലെ 5%, 2020 ജനുവരി ഒന്നിലെ 4%, 2020 ജൂലൈ ഒന്നിലെ 4% ക്ഷാമബത്തകളാണ് അനുവദിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …