Breaking News

വെജ് ബിരിയാണിക്ക് പകരം നല്‍കിയത് ചിക്കന്‍ ബിരിയാണി; പയ്യന്നൂരിലെ ഹോട്ടലില്‍ സംഘര്‍ഷം, 3 പേര്‍ക്ക് പരിക്ക്‌

വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്ബിയതിന്റെ പേരില്‍ ഹോട്ടലില്‍ സംഘര്‍ഷം. പയ്യന്നൂരിലെ ഹോട്ടലിലാണ് ബുധനാഴ്ച സംഘര്‍ഷമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പയ്യന്നൂര്‍ മൈത്രി ഹോട്ടലില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ ഒരാള്‍ വെജ് ബിരിയാണി ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്ബുന്നതിനിടയിലാണ് ചിക്കന്‍ ബിരിയാണി ആണെന്ന് മനസിലായത്.

വിവരം ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നാലെ തര്‍ക്കമായി. ഭക്ഷണം മാറ്റി നല്‍കാന്‍ ഹോട്ടലുടമ തയ്യാറായില്ലെന്നാണ് ആരോപണം. ഇവരുടെ തര്‍ക്കം ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടലിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പ്രശ്നത്തില്‍ ഇടപെട്ടു. വിളമ്ബിയ ചിക്കന്‍ ബിരിയാണി തങ്ങള്‍ എടുക്കാമെന്നും പകരം വെജ് ബിരിയാണി കൊടുക്കണമെന്നുമുള്ള യുവാക്കളുടെ നിര്‍ദ്ദേശവും ഹോട്ടലുടമ പരിഗണിച്ചില്ല.

ഇതോടെ ഹോട്ടലുടമ യുവാക്കളോടും തട്ടിക്കയറിയതായാണ് പരാതി. ഹോട്ടലുടമ, ഭക്ഷണം കഴിക്കാനെത്തിയ ഷിമിത്ത്, സനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹോട്ടലില്‍ ബഹളമായതോടെ നിരവധിപ്പേരാണ് ഇവിടേയ്ക്ക് എത്തിയത്, പിന്നാലെ പൊലീസും എത്തി. ഹോട്ടലുടമയുടെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …