Breaking News

കോവിഡ് രണ്ടാം തരംഗം; കേരളത്തില്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏർപ്പെടുത്തുന്നു…

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ ആ​ലോ​ചി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കോ​ര്‍​ക​മ്മി​റ്റി യോ​ഗം വി​ളി​ച്ചു. കേ​ര​ള​ത്തി​ല്‍ ഇ​ന്ന​ലെ 6986 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

കൂ​ട്ടം ചേ​ര​ലു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഉ​ള്ള ന​ട​പ​ടി​ക​ള്‍ വ​ന്നേ​ക്കും. ഷോ​പ്പു​ക​ള്‍, മാ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം കൊ​ണ്ടു വ​രാ​നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​തു​പോ​ലെ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്.

ആ​ശു​പ​ത്രി​ക​ളി​ല്‍ കൂ​ടു​ത​ല്‍ കി​ട​ക്ക​ക​ള്‍ സ​ജ്ജീ​ക​രി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ചി​ല ജി​ല്ല​ക​ളി​ല്‍ ടെ​സ്റ്റ് പൊ​സി​റ്റി​വി​റ്റി നി​ര​ക്ക് സം​സ്ഥാ​ന ശ​രാ​ശ​രി​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണെ​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്.

കോ​വി​ഡ് വ്യാ​പ​ന തീ​വ്ര​ത കു​റ​യ്ക്കാ​ന്‍ ക്ര​ഷി​ങ് ദി ​ക​ര്‍​വ് എ​ന്ന പേ​രി​ല്‍ മാ​സ് വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്ബു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 65,003 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.75 ആ​ണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …