Breaking News

മെത്ത നിര്‍മിക്കാന്‍ പഞ്ഞിക്ക് പകരം ഉപയോഗിക്കുന്നത് മാസ്‌ക്; ഫാക്ടറിയില്‍ കയറിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍…

മെത്ത നിര്‍മാണത്തിന് പഞ്ഞിക്ക് പകരം ഉപയോഗിച്ചത് വലിച്ചെറിഞ്ഞ മാസ്‌കുകള്‍. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ നിന്നാണ് ഈ വാ‌ര്‍ത്ത പുറത്ത് വരുന്നത്.

ജലഗോണ്‍ ജില്ലയിലെ ഒരു മെത്ത നിര്‍മാണശാലയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പഞ്ഞിക്കൊപ്പം മാസ്‌ക് നിറച്ച നിലയില്‍ നിരവധി മെത്തകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തു.

ഫാക്ടറി ഉടമക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രികളില്‍ ഉള്‍പ്പെടെ നിന്നാണ് ഇത്തരത്തില്‍ ഉപയോഗിച്ച മാസ്കുകള്‍ ഫാക്ടറിയില്‍ എത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊവിഡ് ആരംഭിച്ച ശേഷം കഴിഞ്ഞ വര്‍ഷം ജൂണിനും സെപ്തംബറിനും ഇടയില്‍ മാസ്‌കും കൈയുറകളും ഉള്‍പ്പെടെ 18000 ടണ്‍ ജൈവമാലിന്യങ്ങളാണ് സൃഷ്ടിക്കപ്പെടുന്നു എന്നാണ് കണക്കാക്കുന്നത്.

ഈ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …