Breaking News

സംസ്ഥാനത്ത് കോവിഡ് വർധിക്കാനുള്ള കാരണം വെളിപ്പെടുത്തി ആ​രോ​ഗ്യ​മ​ന്ത്രി…

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എ​ല്ലാ ജി​ല്ല​ക​ളി​ലും രോ​ഗ​വ്യാ​പ​നം കൂ​ടു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് രോ​ഗ​ബാ​ധ വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​യ​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധം തീ​രു​മാ​നി​ക്കാ​ന്‍ എ​ല്ലാ ജി​ല്ലക​ളി​ലും യോ​ഗം ചേ​രും. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ സ​മി​തി​ക​ള്‍ ശ​ക്ത​മാ​ക്കും. വാ​ര്‍​ഡു ത​ല​ത്തി​ലും രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ട്ടം ചേ​ര്‍​ന്ന് വി​ഷു ആ​ഘോ​ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …