Breaking News

വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസ്; രണ്ടാം പ്രതി പിടിയിൽ

കോഴിക്കോട്: മാസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിൽ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതി പൊലീസിൻ്റെ പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാന്‍റെ അടുത്ത അനുയായിയാണ് നൗഷാദ്. ഇയാൾ ഒളിവിലായിരുന്നു.

നവംബർ 22നാണ് താമരശ്ശേരി സ്വദേശി അഷ്റഫിനെ അലി ഉബൈറാന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്. 2 ദിവസത്തിന് ശേഷം ആറ്റിങ്ങലിൽ ഉപേക്ഷിച്ചു.

അലിയും അഷ്റഫിന്‍റെ ബന്ധുവും തമ്മിൽ വിദേശത്ത് വച്ചുണ്ടായ പണമിടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. അലി ഉബൈറാനെ കഴിഞ്ഞ മാസമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …