Breaking News

കോടീശ്വരന്റെ ഭാര്യ 47 ലക്ഷവുമായി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി; തിരച്ചിൽ…

കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് 47 ലക്ഷം രൂപയുമായി ഓട്ടോ റിക്ഷ ഡ്രൈവറിനൊപ്പം ഒളിച്ചോടി യുവതി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. തന്നെക്കാൾ 13 വയസ്സിന് ഇളയതായ യുവാവിനൊപ്പമാണ് ഇവർ പോയത്. വീട്ടിൽ നിന്ന് തന്റെ 47 ലക്ഷം രൂപയുമെടുത്ത് ഭാര്യ പോയി എന്ന് കാണിച്ച് ഇവരുടെ ഭർത്താവ് പൊലീസിൽ പരാതിയും നൽകി.

സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ: ഒക്ടോബർ 13–നാണ് യുവതിയെയും ഓട്ടോ ഡ്രൈവറെയും കാണാതായിരിക്കുന്നത്. ഓട്ടോ ഡ്രൈവർ പതിവായി സ്ത്രീയം വീട്ടിൽ കൊണ്ടാക്കാറുണ്ടായിരുന്നു. ഇൻഡോർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇവർ ഇപ്പോൾ എവിടയൊണെന്നാണ് കണ്ടെത്തേണ്ടിയിരിക്കുന്നത്.

ഖാണ്ഡ്‍വാ, ജാവ്റ, ഉജ്ജയിൽ ഭാഗത്തായിട്ടാണ് ഇവരുടെ ഫോൺ ലൊക്കേഷൻ കാണിക്കുന്നത്. ഇമ്രാൻ എന്ന ഓട്ടോ ‍ഡ്രൈവറാണ് യുവതിക്കൊപ്പമുള്ളതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 33 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. കോടികൾ ആസ്തിയുള്ള ഭൂവുടമയാണ് സ്ത്രീയുടെ ഭർത്താവെന്നാണ് റിപ്പോര്‍‌ട്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …