Breaking News

”രോഹിതിനെ വെട്ടി മുംബൈയുടെ നായകനാകാന്‍ ഹാര്‍ദ്ദിക് ശ്രമിച്ചു!!!” വിവാദ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ വളര്‍ന്നുവന്നത്. മുംബൈയ്ക്കായി കാഴ്ചവച്ച പ്രകടനം ഹാര്‍ദ്ദിക്കിനെ ഇന്ത്യന്‍ ടീമിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വരെയാക്കി ഉയര്‍ത്തിയിരുന്നു. അരങ്ങേറിയതു മുതല്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന പാണ്ഡ്യയെ പുതിയ സീസണിന് മുന്നോടിയായുള്ള മെഗാലേലത്തിന്റെ പശ്ചാത്തലത്തില്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പരുക്കും മോശം ഫോമും കാരണമാണ് ഹാര്‍ദ്ദിക്കിനെ ഒഴിവാക്കിയതെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ ഒഴിവാക്കലിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ നായകനാവാന്‍ ഹര്‍ദിക് ആഗ്രഹിച്ചിരുന്നുവെന്നുവെന്നും ടീം മാനേജ്മെന്റിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

മോശം ഫോമിലായിരുന്ന താരം ഇത്തരമൊരു ആവശ്യം കൂടി മുന്നോട്ടുവെച്ചതോടെയാണ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായെന്നാണ് വെളിപ്പെടുത്തല്‍. സ്പോര്‍ട്സ് ടോക്ക് യുട്യൂബ് ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈ പുറത്താക്കിയെങ്കിലും നായകനാകാനുള്ള ആഗ്രഹം ഹാര്‍ദിക് സാധിച്ചെടുത്തിട്ടുണ്ട്.

വരുന്ന സീസണില്‍ ടൂര്‍ണമെന്റിലെ പുതിയ ടീമായ അഹമ്മദാബാദ് ടൈറ്റന്‍സിനെ നയിക്കുന്നത് ഹാര്‍ദ്ദിക്കാണ്. 15 കോടിയ്ക്കാണ് താരത്തെ ടൈറ്റന്‍സ് സ്വന്തമാക്കിയത്. എന്നല്‍ താരത്തിന്റെ ഫിറ്റ്നസ് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ തുടര്‍ പരിക്കിന് ശേഷമെത്തുന്ന ഹര്‍ദിക്കിന്റെ പ്രകടനം കണ്ടറിയണം. പുറം വേദനയെത്തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാതിരുന്ന ഹര്‍ദിക്കിന് ബൗളിംഗ് പുനരാരംഭിക്കാന്‍ സാധിക്കുമോയെന്നതും കണ്ടറിയണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …