Breaking News

തമിഴ്നാടിനെ നടുക്കി ഉത്സവത്തിനിടെ വന്‍ ദുരന്തം; രഥം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് 11 പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ തഞ്ചാവൂരിനു സമീപം വൈദ്യുതാഘാതമേറ്റു 11 പേര്‍ക്ക് ദാരുണാന്ത്യം. രഥം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയതിനെത്തുടര്‍ന്നു വൈദ്യുതാഘാതമേട്ടാണ് വന്‍ ദുരന്തം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്.10 പേര്‍ സംഭവസ്ഥലത്തുവച്ചു മരിച്ചു. ഒരു പതിമൂന്നുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

മോഹന്‍ (22), പ്രതാപ് (36), രാഘവന്‍ (24), അന്‍പഴകന്‍. (60), നാഗരാജ് (60), സന്തോഷ് (15), ചെല്ലം (56), രാജ്കുമാര്‍ (14), സ്വാമിനാഥന്‍ (56), മറ്റ് രണ്ടുപേര്‍ എന്നിങ്ങനെയാണ് മരിച്ചവരുടെ വിവരങ്ങള്‍.

വൈദ്യുതാഘാതത്തില്‍ രഥം പൂര്‍ണമായി തീപിടിച്ചു തകര്‍ന്നു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ ക്ഷേത്ര രഥ ഘോഷയാത്രയ്ക്കിടെ ഹൈ ടെന്‍ഷന്‍ ട്രാന്‍സ്മിഷന്‍ ലൈനില്‍ രഥത്തിന്‍റെ മുകള്‍ഭാഗം തട്ടുകയായിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ബുധനാഴ്ച പുലര്‍ച്ചെ തഞ്ചാവൂരിനടുത്തുള്ള കാളിമേട്ടില്‍ അപ്പാര്‍ ക്ഷേത്ര രഥഘോഷയാത്ര നടക്കുന്നതിനിടെയാണ് സംഭവം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …