Breaking News

‘മുടിയന്‍’മാര്‍ ജാഗ്രതൈ !തോന്നുന്ന രീതിയില്‍ മുടി മുറിക്കാന്‍ വരട്ടെ; ജയിലില്‍ പോകേണ്ടിവരും

ഇഷ്ടമുള്ള രീതിയില്‍ മുടി മുറിച്ച്‌ നടക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. എന്നാല്‍ ഉത്തരകൊറിയയില്‍ ഇഷ്ടത്തിന് മുടി മുറിച്ചാല്‍ ശിഷ്ടകാലം ജയിലില്‍ കിടക്കാം.. എത്ര സിംപിളായ ശിക്ഷ അല്ലേ ? 28 ഹെയര്‍ കട്ടുകള്‍ക്ക് ആണ് ഉത്തരകൊറിന്‍ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിയമ പ്രകാരം സ്ത്രീകള്‍ക്ക് 18 തരത്തിലും, പുരുഷന്മാര്‍ക്ക് ഏഴ് തരത്തിലും മുടി മുറിയ്‌ക്കാം. ഇതല്ലാതെ മറ്റെന്തെങ്കിലും തരത്തില്‍ മുടി മുറിച്ചാല്‍ ശിക്ഷ ഉറപ്പാണ്.

പ്രസിഡന്റ് കിംഗ് ജോംഗ് ഉന്‍ തന്നെയാണ് രാജ്യത്ത് വിചിത്രമായ നിയമം നടപ്പിലാക്കിയത്. എല്ലാ ബാര്‍ബര്‍ഷോപ്പുകളിലും അനുവദനീയമായ ഹെയര്‍ സ്റ്റൈലുകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 18 തരം ഹെയര്‍ സ്റ്റൈലുകള്‍ സ്ത്രീകള്‍ക്കായി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായത്തിന് അനുസരിച്ച്‌ സ്വീകരിക്കാവുന്നവയില്‍ വ്യത്യാസം ഉണ്ട്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ മുടി നന്നായി ചെറുതാക്കി വേണം മുറിക്കാന്‍. എന്നാല്‍ വിവാഹം കഴിയാത്ത സ്ത്രീകള്‍ക്ക് മുടി നീട്ടി വളര്‍ത്താന്‍ അനുവാദം ഉണ്ട്. ഇവര്‍ക്ക് വേണമെങ്കില്‍ മുടി ചുരുട്ടുകയോ, നീളത്തിലോ വളര്‍ത്താം.

പുരുഷന്മാര്‍ക്ക് 5 സെന്റീമീറ്ററില്‍ കൂടുതല്‍ മുടി വളര്‍ത്തുന്നതിന് നിരോധനം ഉണ്ട്. എന്നാല്‍ രണ്ട് ഇഞ്ചില്‍ താഴെയായി മുടി വെട്ടിച്ചുരുക്കാനും പാടില്ല. വൃദ്ധന്മാര്‍ക്ക് തലമുടി ഏഴ് സെന്റീമീറ്റര്‍വരെ വളര്‍ത്താം. ഭരണാധികാരിയായ കിം ജോംഗ് ഉന്നിന്റേത് പോലുള്ള ഹെയര്‍ സ്‌റ്റൈല്‍ ആര്‍ക്കും ഇല്ലെന്നതാണ് ഏറ്റവും വിചിത്രം. അദ്ദേഹത്തിന്റെ ഹെയര്‍ സ്‌റ്റൈലില്‍ മാറ്റം വരുത്തിയാകും മറ്റുള്ളവര്‍ക്ക് ബാര്‍ബര്‍മാര്‍ മുടിവെട്ടി നല്‍കുക. അതുകൊണ്ട് തന്നെ കിംഗ് ജോംഗ് ഉന്നിന്റെ തലമുടി ഉത്തരകൊറിയയില്‍ അധികാരത്തിന്റെ ചിഹ്നം കൂടിയാണ്.

മുടി നീട്ടി വളര്‍ത്തി നടക്കുന്നവര്‍ ഉത്തര കൊറിയക്കാര്‍ക്കിടയില്‍ മടിയന്മാരും, വീടില്ലാത്തവരും ആണ്. സ്പൈക്ക് തലമുടിയുമായി നടന്നാല്‍ തലപോകും. വിപ്ലവകാരികളാണ് ഇത്തരത്തില്‍ സ്പെക്ക് ചെയ്ത മുടിയുമായി നടക്കുകയെന്നാണ് ഉത്തരകൊറിയന്‍ ഭരണകൂടം പറയുന്നത്. അതുകൊണ്ടുതന്നെ ഹെയര്‍സ്റ്റൈല്‍ സ്‌പൈക്ക് ആക്കിയാല്‍ കടുത്ത ശിക്ഷ ഉറപ്പാണ്. പെണ്‍കുട്ടികള്‍ക്ക് പോണി ടെയില്‍ കെട്ടുന്നതിനും രാജ്യത്ത് നിരോധനം ഉണ്ട്. പോണി ടെയില്‍ ആണ്‍കുട്ടികളെ പ്രലോഭിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …