Breaking News

വിജയ് ബാബു ഒളിവിലെന്ന് പോലീസ്, കടന്നത് ദുബായിലേക്ക്, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ലൈംഗിക പീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച്‌ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് യുവനടിയുടെ പരാതി.

മറ്റ് സ്ത്രീകളും വിജയ് ബാബുവിന്റെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. ലൈംഗിക പീഡന ആരോപണം നിഷേധിച്ചും യുവതിയുടെ പേര് വെളിപ്പെടുത്തിയും കഴിഞ്ഞ ദിവസം രാത്രി വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. അതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ വിജയ് ബാബു ഒളിവില്‍ പോയി എന്നാണ് എറണാകുളം ഡിസിപി വി യു കുര്യാക്കോസ് വ്യക്തമാക്കുന്നത്. ഇയാള്‍ ദുബായിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്നും കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്ത് വിടാനാകില്ലെന്നും പോലീസ് വ്യക്തമാക്കി. നടിയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ട് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കൂ എന്നും പോലീസ് പറയുന്നു.

ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പീഡനക്കേസിന് പിന്നാലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മാസം 22നാണ് യുവനടി വിജയ് ബാബുവിന് എതിരെ പോലീസില്‍ പരാതി നല്‍കിയത്. എറണാകുളം സൗത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …