Breaking News

ഓരോ ജില്ലയിലും പെറ്റി ഈടാക്കാന്‍ ടാര്‍ഗറ്റ് നല്‍കിയിരിക്കുകയാണ്, പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്ന് വിഡി സതീശന്‍

കേരളാ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് സ്ത്രീകളോടും കുട്ടികളോടും പോലും അപമര്യാദയായി പെരുമാറുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ എത്ര സ്ത്രീകള്‍ നല്‍കിയ പരാതികളാണ് കെട്ടിക്കിടക്കുന്നതെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഓരോ ജില്ലയിലും പൊലീസിന് പെറ്റി ഈടാക്കാന്‍ ടാര്‍ഗറ്റ് നല്‍കിയിരിക്കുകയാണെന്നും, ഇതു തികയ്ക്കാനായി പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു. പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം മുട്ടില്‍ മരം മുറി കേസില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷണം നല്‍കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണെന്നും, എന്നാല്‍ ഇതൊന്നും വനം മന്ത്രി ഇക്കര്യങ്ങളൊന്നും അറിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

About NEWS22 EDITOR

Check Also

കൊച്ചി മെട്രോയില്‍ ഒഴിവ്; ഒഴിവുകളും അവസാന തീയതിയും ഇങ്ങനെ..

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. ചീഫ് എന്‍ജിനീയര്‍,അസിസ്റ്റന്റ് മാനേജര്‍/എക്‌സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, …