Breaking News

ലോകത്തിൽ ഒരാൾ മാത്രം വസിക്കുന്ന നഗരം.

ലോകം മുഴുവൻ വെട്ടിപ്പിടിച്ച് അടക്കിവാണ ചക്രവർത്തിമാരുടെ വീരകഥകൾ നാം ഒരു പാട് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഒരു നഗരം മുഴുവൻ സ്വന്തമായുള്ള ആരെയെങ്കിലും കുറിച്ച് കേട്ടിട്ടുണ്ടൊ? അതും ആ നഗരത്തിൽ താമസിക്കുന്ന ഏക ആൾ എന്ന ബഹുമതിയോടെ . US ലെ നെബ്രാസ്കയിലുള്ള മോണോവിയാണ് ഇങ്ങനെ ഒരാൾ മാത്രം താമസമുള്ള ലോകത്തിലെ ഒരേയൊരു പട്ടണം.

2010 ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 1 ആയിരുന്നു. ഇവിടുത്തെ മേയറും ലൈബ്രറിയനും ബാർ ടെൻഡറുമെല്ലാം ഒരാളാണ്. താൻ തന്നെ അപേക്ഷിച്ച ബാർ ലൈസൻസ് സ്വയം അനുവദിക്കുന്നതും താൻ തന്നെ അടയ്ക്കുന്ന സ്വന്തം വീട്ടു നികുതി സ്വീകരിക്കുന്നതുമെല്ലാം ഇവർ തന്നെ. എൽസി ഐലർ എന്ന86 കാരിയാണ് ഈ അപൂർവ്വ ബഹുമതിയ്ക്ക് ഉടമയായ ലോകത്തിലെ ഏക ആൾ. ഒരു കാലത്ത് കന്നുകാലി വ്യവസായം പച്ച പിടിച്ചു വന്ന നഗരമായിരുന്നു മോണോസി .

1980 ഓടെ ഇവിടുത്തെ ജനസംഖ്യ വെറും 18 ആയി കുറഞ്ഞു. ഐലയുടെ സ്വന്തം മകനും മകളും ഉൾപ്പെടെയുള്ള ചെറുപ്പക്കാർ തൊഴിലവസരങ്ങൾ തേടി നാട് വിടുന്നത് ഈ സമയത്താണ്.0.54 ചതുരശ്ര KM വിസ്തൃതിയുള്ള ഈ നഗരം നെബ്രാസ്കയുടെ വടക്കുകിഴക്കൻ ഭാഗത്ത് നയോബ്രാര നദിക്കും മിസ്സൗരി നദിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.ഇവിടെയുള്ള ആകെ മൂന്നു വീടുകളിൽ ഒരെണ്ണത്തിലാണ് ഏകതാമസക്കാരിയായ ഐലറുടെ വാസം .

About News Desk

Check Also

ഇത് മനോവീര്യത്തിന്റെ നേര്‍സാക്ഷി; വൃഷണത്തില്‍ കാന്‍സര്‍ ബാധിച്ച വേഡ് ഓസ്‌ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചപ്പോള്‍..

പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ച മാത്യു വേഡിന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണെന്ന് സന്ദീപ് …